മണ്ടൂരിലെ ഓട്ടോതൊഴിലാളികള്‍ പൊളിയാണ് മക്കളേ–

മണ്ടൂര്‍: ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിശ്രമകേന്ദ്രം ഒരുക്കി മണ്ടൂരിലെ ഓട്ടോ തൊഴിലാളികള്‍.

ഓട്ടോ തൊഴിലാളി യൂണിയന്‍ മണ്ടുര്‍ ഡിവിഷന്‍ (സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ വിശ്രമകേന്ദ്രം പണിതത്.

റോഡരികില്‍ ഓട്ടോ തൊഴിലാളികല്‍ തന്നെ നട്ട് പരിപാലിക്കുന്ന തണല്‍മരങ്ങള്‍ക്കിടയില്‍ പുല്‍ത്തകിടി കൂടി ഒരുക്കിയിട്ടുണ്ട്.

ഓട്ടോതൊഴിലാളികള്‍ ഒരുമാസത്തോളം പരിശ്രമിച്ചാണ് ഇത് നിര്‍മ്മിച്ചത്.

സി.പി.എം ചെറുതാഴം ലോക്കല്‍ സെക്രട്ടറി എം.വി.രവി ഉദ്ഘാടനം ചെയ്തു.

മനോജ് കൈപ്രത്ത്, എം.വി.ഗോവിന്ദന്‍, പി.ദാമോദരന്‍, എന്‍.എം. ഗോപാലകൃഷ്ണന്‍, സി.വി.ബാലകൃഷ്ണന്‍, പവിത്രന്‍ കോത്തില, വി.വി.രാജേഷ്, സി.വി.പ്രദീപന്‍, കെ.ഇ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.