കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുരസ്‌കാരം.
കണ്ണൂര്‍: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് എം.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം.
ഭക്തിസംവര്‍ദ്ധിനിയോഗം നല്‍കുന്ന ഈ പുരസ്‌ക്കാരം ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനാണ്.
രണ്ടായിരത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തി പ്രഭാഷക കേസരി പുരസ്‌കാരം നേടിയ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഥമ വാഗ്‌ദേവി പുരസ്‌കാര ജേതാവ് കൂടിയാണ്.
ഏപ്രില്‍ 2 ന് വൈകു: 7 മണിക്ക് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.
