കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ ബ്രഹ്മകലശം 24 മുതല്‍
പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം( അയ്യന്‍ കൂലോം)പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശം 24 മുതല്‍ ഫ്രിബ്രവരി മൂന്ന് വരെ നടക്കും.

തന്ത്രി തെക്കിനേയടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ശനിയാഴ്ച വൈകീട്ട് മൂന്നിന് മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര, അഞ്ചിന് ആചാര്യവരണം, ശാസ്ത്രീയ നൃത്ത പരിപാടി, രാത്രി ഏഴിന് തിരുവാതിര.
25ന് വൈകിട്ട് ആറിന് അഷ്ടപദി സോപാന സംഗീതം, എട്ടിന് നൃത്തനൃത്യങ്ങള്‍.
26 ന് രാത്രി ഏഴിന് നന്ദനം കരോക്കെ ഭക്തി ഗാനാലാപനം.
27 ന് ഏഴിന് ഫ്യൂഷന്‍ തിരുവാതിര, എട്ടിന് ഫ്യൂഷന്‍ ഡാന്‍സ്.
28 ന് രാത്രി ഏഴിന് അധ്യാത്മിക പ്രഭാഷണം, എട്ടിന് ഭജന്‍സ്.
29 ന് രാത്രി ഏഴിന് നൃത്ത നൃത്തങ്ങള്‍, ഫ്യൂഷന്‍ ഡാന്‍സ്.
30 ന് രാത്രി ഏഴിന് അധ്യാത്മിക പ്രഭാഷണം, എട്ടിന് സംഗീതിക ഗാനസമന്വയം എന്നിവയുണ്ടാകും.
31 ന് രാവിലെ 10 ന് പുനപ്രതിഷ്ഠാകര്‍മ്മം, 12 ന് ഭക്തിഗാനസുധ, 12.30 ന് അന്നദാനം. വൈകീട്ട് തായമ്പക, ഭജന, ഭക്തിഗാനസുധ.
ഫിബ്രവരി ഒന്നിന് രാവിലെ ബലിക്കല്‍ ഉപദേവപ്രതിഷ്ഠകള്‍, വൈകീട്ട് തായമ്പക, കരോക്കെ ഗാനമേള.
രണ്ടിന് വൈകീട്ട് ആറിന് തായമ്പക, മൂന്നിന് രാവിലെ ബ്രഹ്മകലശാഭിഷേകം, 12.30 ന് അന്ന പ്രസാദം, വൈകീട്ട് നിറമാല, തായമ്പക, തിടമ്പ് നൃത്തം എന്നിവയുണ്ടാകും.
തേജ്‌രാജ് മല്ലര്‍ ചെയര്‍മാനും, ഡോ. എ.വി.രാമദാസ് ജന. കണ്‍വീനറുമായ നവീകരണ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ ട്രസ്റ്റി എം.നാരായണന്‍, വൈസ് ചെയര്‍മാന്‍
വി.വി.രാഘവന്‍, കണ്‍വീനര്‍ വി.ശിവദാസന്‍, എം.ശ്രീധരന്‍, വി.വി.പ്രഭാകരന്‍, പി.വി.വിജയന്‍, കെ.പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
