തളിപ്പറമ്പ്: ഉത്തര കേരളത്തിലെ രണ്ടാമതും തളിപ്പറമ്പ് താലൂക്കില്‍ ആദ്യത്തേതുമായ അയ്യപ്പ മനനമഹാസത്രം തളിപ്പറമ്പ് ചെപ്പന്നൂല് അനോന്തച്ചാല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്നു.
അയ്യപ്പ മനനമഹാസത്രം നടത്തുന്നതിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണം നാളെ ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രമുറ്റത്ത് വച്ച് ചേരുന്നു.
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യവും പരമപവിത്രവുമായ മണ്ഡലകാലം ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന കാലഘട്ടമാണ്.
ഈ കാലഘട്ടത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വമായി മാത്രം നടക്കുന്ന അയ്യപ്പ മനനമഹാസത്രത്തില് പങ്കെടുക്കുവാന്‍ സാധിക്കുന്നത് തന്നെ മഹാപുണ്യമാണ്.
ശ്രീധര്‍മ്മശാസ്താവിന്റെ അവതാരകഥകള്‍ അതിലെ തത്വങ്ങള്‍, ശബരിമലയുടെ ചരിത്രം, ഐതിഹ്യം, ആചാരം, അനുഷ്ഠാനം എന്നിവ സജ്ജനങ്ങള്‍ക്ക് പകര്‍ന്നു നല്കുന്ന
ഈ മഹാസത്രം വന്‍ വിജയമാക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന ആഘോഷ കമ്മിറ്റിയിലേക്ക് എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.