സന്താനസൗഭാഗ്യം പകര്‍ന്നു നല്കിയ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഉദിനൂര്‍ എം.ബാബു വൈദ്യര്.
ഉദിനൂര്‍: വന്ധ്യതാ ചികില്‍സാ രംഗത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെ അനപത്യദു:ഖം പേറി നടന്ന ആയിരക്കണക്കിനാളുകള്‍ക്ക് സന്താനസൗഭാഗ്യം പകര്‍ന്നുനല്‍കിയ ഉദിനൂര്‍എം.ബാബുവൈദ്യര്‍ ചികില്‍സാ രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു.

നാട്ടുചികില്‍സകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ മരുന്നറിവാണ് വി വാഹിതനായി എട്ടുവര്‍ഷം കഴിഞ്ഞ ശേഷം ബാബുവൈദ്യര്‍ സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചത്.
ആധുനിക വൈദ്യശാസ്ത്രം കുട്ടികളുണ്ടാവില്ലെന്ന് വിധിയെഴുതി യപ്പോഴാണ് മാനസികമായി തളരാതെ അദ്ദേഹം പിതാവ് ഉപദേശിച്ചമരുന്നുകള് സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചത്.
അല്‍ഭുതകരമായ നേട്ടമാണ് മരുന്ന് ബാബുവൈദ്യര്ക്ക് നല്‍കിയത്.
ദാമ്പത്യവിജയം പൂര്‍ണമാകുന്നത് സന്താനഭാഗ്യം കൂടി വന്നുചേരുമ്പോഴായതിനാല് രണ്ട് മക്കളെ തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം അനുഭവിച്ച വൈദ്യര് ഇത് അനപത്യദുഃഖം അനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും ഉപകാരപ്പെടണമെന്ന ചിന്തയോടെയാണ് ഉദിനൂര്‍ കിനാത്തില്‍ അഭിനന്ദ് ആയുര്‍വേദ ഫാര്‍മസി ആരംഭിച്ചത്.
25 വര്‍ഷത്തിനിടയില്‍ 2583 ദമ്പതികള്‍ തന്റെ ചികില്‍സയിലൂടെ സന്താനഭാഗ്യം നേടിയതായി അദ്ദേഹം പറഞ്ഞു.
തൊട്ടതെല്ലാം പൊന്നാക്കിയ ബാബുവൈദ്യരുടെമരുന്നുകളുടെ ശക്തി ഇവരുടെ ദാമ്പത്യജീവിതത്തിലേക്ക് പകര്‍ന്നുനല്‍കിയ വെളിച്ചം അവര്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
വന്ധ്യതാ ചികില്‍സകള്‍ ചെലേവറിയതായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് താരതമ്യേന കുറഞ്ഞ ചെലവില്‍ ഫലപ്രാപ്തിയുള്ള ചികില്‍സ ലഭിക്കുന്നത്.
ദമ്പതികള്‍ക്ക് ഒരു മണിക്കൂറോളം നീളുന്ന കൗണ്‍സിലിങ്ങിലൂടെയാണ് ചികില്‍സക്ക് തുടക്കംകുറിക്കുന്നത്.
തുറന്ന സംസാരത്തിലൂടെ അവരുടെ പ്രശ്നങ്ങള്‍ പഠിച്ചശേഷം പുരുഷന്റെ ബിജപരിശോധനയും സ്ത്രീകളുടെ അണ്ഡവളര്‍ച്ചയും ശാസ്ത്രീയ പരിശോധനകളി ലൂടെ അറിഞ്ഞശേഷമാണ് ചികില്‍സ കൊണ്ട് ഇവര്‍ക്ക് ഗുണം ഉ ണ്ടാകുമോ എന്ന് മനസിലാക്കുക.
വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്ത ശേഷം ചികില്‍സകൊണ്ട് പ്രയോജനം ഉണ്ടാവില്ലെങ്കില്‍ അത് അവരെ ധരിപ്പിക്കും, അല്ലാത്തവര്ക്ക്മാത്രമേ മരുന്നുകള്‍ നല്‍കൂ.
ശരിയാക്കിയെടുക്കാം എന്ന് വാഗ്ദാനം നല്കി മരുന്നുകൊടുത്ത് വെറുതെ മോഹിപ്പിക്കാന്‍ ബാബു വൈദ്യര് ഒരുക്കമല്ല.
മൂന്നോ നാലോമാസം മരുന്ന് കഴിക്കുന്നതി നിടയില്‍ തന്നെ അല്‍ഭുതകരമായ മാറ്റമാണ് കാണാനാവുക.
താങ്ങാനാവുന്ന വില മാത്രമേ ഇദ്ദേഹത്തിന്റെ മരുന്നുകള്ക്കുള്ളു.
വിവിധ ചികില്‍സകള്‍ നടത്തി യാതൊരു പ്രയോജനവും ഇല്ലാതെ ദു:ഖിച്ചുകഴിയുന്നവരാണ് 99 ശതമാനവും ബാബു വൈദ്യരെ തേടിയെത്തുന്നത്.
ഇവരൊക്കെ ഫലപ്രാപ്തി അനുഭവിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും ബാബുവൈദ്യര്‍ ഒന്നൊഴിയാതെ സൂക്ഷിച്ചിട്ടുണ്ട്.
വന്ധ്യത ചികില്‍സയോടൊപ്പം ജീവിതശൈലി രോഗങ്ങള്‍ക്കും ബാബുവൈദ്യര്‍ ചികില്‍സ നല്‍കുന്നുണ്ട്.
ഒഴുക്കിനൊപ്പം നീന്താതെ ഒഴുക്കിനെതിരെ നീന്താനാണ് തനിക്ക് താല്പര്യമെന്ന് പറയുന്ന ബാബുവൈദ്യര്‍ ചികില്‍സയിലും ഫലപ്രാപ്തിയിലും തന്റെ പേരും പെരുമയും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
ഫോണ്‍: 9895415768.
