വ്യാജവാര്‍ത്തക്കാര്‍ നാണംകെട്ട് തലതാഴ്‌ത്തേണ്ടിവരും-നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍

നടുവില്‍: കഴിഞ്ഞ 11 മാസത്തിനിടയില്‍ നടുവില്‍ പഞ്ചായത്തില്‍ ഒരിടത്തും പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍.

ചിലര്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവരുടെ പാര്‍ട്ടിയില്‍പെട്ട പഞ്ചായത്ത് അംഗങ്ങളോടെങ്കിലും ഒന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റ് കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളില്‍ ക്വാറി ലൈസന്‍സിന് ഒരു അപേക്ഷ പോലും നാളിതുവരെ നടുവില്‍ ഗ്രാമ പഞ്ചായത്തില്‍ ലഭിച്ചില്ലെന്നിരിക്കെ, വ്യാജമായി വാര്‍ത്ത സൃഷ്ടിക്കുന്നവര്‍, ഒന്നോര്‍ക്കണം-കാര്യങ്ങള്‍ രേഖകള്‍ പറയും, ആരുടെയൊക്കെ കാലത്താണ് കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി കൊടുത്തിട്ടുള്ളതെന്ന് വ്യക്തമായ രേഖകള്‍ പഞ്ചായത്തിലുണ്ട്.

ഈ ഭരണ സമിതിയിലുള്ള 19 അംഗങ്ങള്‍ക്കും അറിയാത്ത കാര്യം വ്യാജവാര്‍ത്തകളായി പുറത്തുവിടുന്നവര്‍ക്ക് നാണംകെട്ട് തലതാഴ്‌ത്തേണ്ടിവരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാവുംചാലിലെ ക്വാറിക്ക് എ2639/2019/20 -475 നമ്പറായി 2019-20 വര്‍ഷത്തിലാണ് അനുമതി നല്‍കിയതെന്നും ബേബി ഓടംപള്ളില്‍ പറഞ്ഞു.