സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഉഡായിപ്പ് നിയമനം.
പരിയാരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി പരിയാരം കണ്ണൂര്‍ ഗവ. മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കമെന്നു പരാതി.

സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തിയ തസ്തികയിലാണ് ആശുപത്രി അധികൃതര്‍ ദിവസവേതനത്തില്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്.
ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) മെഡ്കോ തസ്തികയിലെ 19 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫിബ്രവരി 23-ന് നടക്കുന്ന അഭിമുഖം വഴിയാണു ജീവനക്കാരെ നിയമിക്കുന്നത്.
6 മാസം മുന്‍പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഈ തസ്തികയില്‍ നിയമനം നടത്തിയിരുന്നു.
സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പരാതി.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ ദീര്‍ഘകാലത്തേക്ക് ജോലിയില്‍ തുടരാന്‍ കഴിയുമെന്നതിന് പുറമെ ഭാവിയില്‍ സ്ഥിരനിയമനവും ലഭിച്ചേക്കും.
നേരത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച സ്വന്തക്കാരെ തന്നെ നിയമിക്കുന്നതിനാണ് ആറുമാസം മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന എന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കാന്‍ കാരണമെന്നാണ് വിവരം. 
