വയോധികര്‍ക്ക് തുണയായി മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ക്ക

 

തളിപ്പറമ്പ്: കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ടുചെയ്യാനെത്തുന്ന വയോധികര്‍ക്ക് തുണയായി മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ ഈ ലോകസഭ തെരഞ്ഞെടുപ്പിലും സജീവം.

കഴിഞ്ഞ 40 വര്‍ഷങ്ങളായി നടക്കുന്ന നിയമസഭ, ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് കഴിയുന്നതുവരെ വയോധികര്‍ക്ക് തുണയായി ബഷീര്‍ പോളിംഗ് കേന്ദ്രത്തിലുണ്ടാവും.

വീട്ടിലെത്തി വോട്ടിംഗ് നടക്കുന്നതിന് മുമ്പ് പ്രായാധിക്യമുള്ളവരെ എടുത്തുകൊണ്ടുവന്ന് വോട്ട് ചെയ്യിക്കാനും   ഇദ്ദേഹം സജീവമാണ്. ജനകീയ നേതാവും തളിപ്പറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ്.മൊയ്തുഹാജിയുടെ മകനാണ് ബദരിയ്യ ബഷീര്‍.