കഴുത്ത് മുറിച്ചവനും അമ്മയേയും മകളേയും കൊലപ്പെടുത്താന്‍ ശ്രമിച്ചവനും ജാമ്യമില്ല–
തലശ്ശേരി: പ്രണയിച്ച യുവതിയെ കഴുത്തറുത്ത് കൊല യുവാവിന്റെ ജാമ്യ ഹരജി കോടതി തള്ളി.
പ്രണയിച്ചവള്‍ പിന്നീട് കാലമാറിയെന്നതോന്നലില്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ യുവാവ് നല്‍കിയ ജാമ്യ ഹരജി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മുദുല തള്ളി.
പ്രതിയായ മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ എം.ശ്യാംജിത്ത് (25) നല്‍കിയ ജാമ്യ ഹരജിയാണ് ജില്ലാ കോടതി നിരസിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 22 ന് രാവിലെ മൊകേരി വള്ള്യായിയിലെ കണ്ണച്ചന്‍ കണ്ടിവീട്ടില്‍ വിഷ്ണുപ്രിയ (23)യെ യാ ണ് പ്രതി കൊലപ്പെടുത്തിയത്.
പാനൂര്‍ സി.ഐ.എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘ മണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ജില്ലാ ഗവ. പ്ലീഡര്‍ കെ.അജിത്ത് കുമാര്‍ ജാമ്യം നല്‍കരുതെന്നും കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയായ 19 കാരിയേയും അമ്മയേയും വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതി പുന്നോല്‍ അമ്മുനിവാസില്‍ ജിനേഷ് ബാബു(28) വിന്റെ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി.
2022 ഒക്ടോബര്‍ 12 ന് രാവിലെ ഏഴര മണിയോടെ പുന്നോല്‍ കുറിച്ചിയിയിലെ ഇവരുടെ വീട്ടില്‍ വെച്ചാണ് സംഭവം.
പ്രതിയും പെണ്‍കുട്ടിയും പരിചയക്കാരായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രതിയോട് ഇഷ്ടമുണ്ടായിരുന്നില്ലത്രെ.
ഇതില്‍ പ്രകോപിതനായാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് അതിക്രമം നടത്തിയത്.
ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുലയുടെ മുമ്പാകെ പരിഗണിച്ച ജാമ്യ ഹരജിയില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍
വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.അജിത്ത് കുമാര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
