തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിനെ സന്ദര്‍ശിച്ചു.
ഐ.ബി.എഫ് കേരള റീജിയണല്‍ സെക്രട്ടെറി കെ.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ചെയര്‍പേഴ്‌സനെ നഗരസഭ ഓഫീസിലെത്തി അനുമോദിച്ചത്.
മണ്ഡലം പ്രസിഡന്റ് സി.ഗോവിന്ദന്‍, വൈസ് പ്രസിഡന്റ് കെ.വി.ഇബ്രാഹിംകുട്ടി, ട്രഷറര്‍ കെ.പി.ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടെറി നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
തളിപ്പറമ്പിലെ ബേക്കറി മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായ അനധികൃത പാര്‍ക്കിംഗ് ഭാരവാഹികള്‍ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പെടുത്തി.
നിയമാനുസൃതമായ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും തളിപ്പറമ്പിന്റെ കച്ചവട സാധ്യതകള്‍ നഷ്ടമാവാതെ പിടിച്ചുനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ ന്യൂ ഇയര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.