കക്കൂസ് മാലിന്യം – ഹോട്ടൽ ഉടമക്ക് അരലക്ഷം രൂപ പിഴ
തളിപ്പറമ്പ്: പണിമുടക്ക് ദിവസം മനുഷ്യ മലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതു തോട്ടിലേക്ക് ഒഴുക്കിവിട്ട ഹോട്ടലുടമക്ക് അരലക്ഷം രൂപ പിഴ.

തളിപ്പറമ്പ് ചിറവക്കിലെ ബാംബു ഫ്രഷ് റസ്റ്റോറൻ്റ് ഉടമക്ക് അരലക്ഷം രൂപ പിഴ.
തളിപ്പറമ്പ് നഗരസഭയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്.
സംഭവത്തിൽ നഗരസഭ അധികൃതർ ഹോട്ടൽ അടപ്പിച്ചിരിക്കയാണ്.
പുതിയ ടാങ്ക് നിർമ്മിച്ച് മലിനജല പ്രശ്നം പൂർണമായി പരിഹരിച്ചു എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ
അനുവദിക്കുകയുള്ളൂവെന്ന് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അറിയിച്ചു.
