തട്ടുകടയില്‍ നിന്ന് ചായയും പഴംപൊരിയും; മന്ത്രിയോടൊപ്പം കേരളത്തിന്റെ നാടന്‍ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനിടയില്‍ മന്ത്രി

പി.എ.മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയില്‍ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ടുനിന്നവര്‍ക്കും കൗതുകമായി.

കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ് ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയില്‍ ഉള്ളത്.

ബനാനഫ്രൈ എന്ന്   പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തിയാണ് മന്ത്രി അവര്‍ക്ക് പഴം പൊരി എടുത്ത് കൊടുത്തത്.

ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ പുരോഗതി പരിശോധിക്കുമ്പോഴും നമ്മുടെ നാടന്‍ രുചികള്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് പരിചയപ്പെടുത്തി ടൂറിസം വകുപ്പിന്റെ ചുമതല കൂടി നിര്‍വ്വഹിക്കുകയാണ് മന്ത്രി.

കോഴിക്കോട് ജില്ലയിലെ വടകര മുതല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വരെയുള്ള ദേശീയപാത വികസന പ്രവര്‍ത്തനത്തിന്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്.