കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍.

തളിപ്പറമ്പ്: കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍.

പന്നിയൂര്‍ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.എച്ച്.സജീദ്(43)നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പുളിമ്പറമ്പ് ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനീയര്‍ സി.പി.ഒ പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് വാഹനപരിശോധനക്കിടെ പിടികൂടിയത്.

നാല്‍പ്പത് പാക്കറ്റ് ഹാന്‍സ്, 35 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോ എന്നിവയാണ് പിടികൂടിയത്.

കെ.എല്‍-59എ.എ-9340 ബ്രെസ്സ മോഡല്‍ കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സജീദിന്റെ പേരില്‍ പോലീസ് കേസെടുത്തു.