25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍.

ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്.

കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ ഡാന്‍സാപ്പ് ടീമും ചേര്‍ന്നാണ് പയ്യന്നൂര്‍ പെരുമ്പ പാലത്തിന് സമീപം നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടിയത്.

രാത്രികാല പട്രോളിങ്ങിനിടയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കെ എല്‍-58 എ സി 0162 നമ്പര്‍ പിക്കപ്പ് വാനില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.

ഇരിട്ടി സ്വദേശികളായ കെ.വി.മുജീബ്, കെ.മുഹമ്മദലി, സി.കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്‌കോഡ് അംഗങ്ങളായ ജിജിമോന്‍, ബിനീഷ്, ശ്രീജിത്ത്. അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.