ബാര്‍ബര്‍ തൊഴിലാളി വിഷം കഴിച്ച് മരിച്ചു.
പരിയാരം: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു.
പാടിച്ചാല്‍ വെങ്ങാട് വാച്ചാലിലെ കിഴക്കേ വീട്ടില്‍ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്.
ചെറുപുഴയിലെ ബാര്‍ബര്‍ഷോപ്പില്‍ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
പരേതനായ നാരായണന്‍-ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: രമ്യ. രണ്ട് മക്കളുണ്ട്.
സഹോദരങ്ങള്‍: ഓമന, ഷൈലജ, പ്രസന്ന, ശോഭ.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം പെരിങ്ങോം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.