മരുന്നില്ലെങ്കിലും തേനീച്ചയുണ്ട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അപകട ഭീഷണി ഉയര്‍ത്തി പെരുംതേനീച്ചക്കൂട്ടം
പരിയാരം:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അപകട ഭീഷണി ഉയര്‍ത്തി പെരുംതേനീച്ചക്കൂട്ടം.
ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലും, അഞ്ചാം നിലയിലും ജനലുകളുടെ ഭാഗത്ത് മെഡിക്കല്‍ കോളജിന് മുന്‍വശം ചുവരുകളിലായിട്ടാണ് ഇവ കൂട് വെച്ചിട്ടുള്ളത്.
വലിയ പാളികളായി തൂങ്ങിക്കിടക്കുന്ന ഇവയുടെ കുടും അതിനെ പൊതിഞ്ഞിരിക്കുന്ന പെരും തേനിച്ച കൂട്ടവും ഏറെ ഭീതി ജനിപ്പിക്കുന്ന കാഴ്ചയാണ്.
ഒരു മാസം മുന്നേ കുറച്ച് ഭാഗത്തെ കൂടുകള്‍ കരിച്ച് നശിപ്പിച്ചുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും പലയിടങ്ങളിലായി കൂടു വെ്ക്കുകയാണ് ഇവയുടെ രീതി.
മെഡിക്കല്‍ കോളേജില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇവ ഇളകി അക്രമണം നടത്തുമോ എന്ന ഭീതിയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
തേനീച്ചക്കൂട്ടത്തെ ശാശ്വതമായി ഒഴിവാക്കാന്‍ എന്ത് മാര്‍ഗ്ഗമാണ് ഉപയോഗിക്കേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.