തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ നടപടിക്രമം പാലിക്കാതെ നിയമനം-വിവരാവകാശ രേഖകള്‍ പുറത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന ആക്ഷേപത്തിന് തെളിവായി വിവരാവകാശ രേഖകള്‍.

തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് 769/2023/LSGD-30-3-2023 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഏഴ് തസ്തികകളില്‍ നിയമനം നടത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് വിജിലന്‍സിന് ഉള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിവരാവകാശ പ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.