പൂന്തോട്ടത്തില്‍ പുടവര്‍ ഇല്ലത്ത് പാണ്ഡുരംഗന് നമ്പൂതിരിപ്പാട്, പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
29, 30, മേയ് ഒന്ന്, രണ്ട് തീയതികളില്‍ ക്ഷേത്ര ത്തില്‍ കളിയാട്ടവും നടക്കും.
2023 ഏപ്രില്‍ നാലിന് അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലും ഉപസ്ഥാനവും കത്തിന ശിച്ചിരുന്നു.
തുടര്‍ന്ന് ക്ഷേത്രനടയില്‍ നടത്തിയ സ്വര്ണപ്രശ്നവിധിപ്രകാരമാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചത്.
27-ന് വൈകുന്നേരം 4.30 മുതല്‍ മെഗാ തിരുവാതിരകളി. ആറു മുതല്‍ നടക്കുന്ന സാംസ്കാരികസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രശില്പികളെയും തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കല്‍, സുവനീര്‍ പ്രകാശനം, അത്താഴക്കുന്ന് സൗ പര്‍ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്നിവയും നടക്കും.
28-ന് വൈകുന്നേരം നാലുമുതല്‍ നടക്കുന്ന കലവറനിറക്കല്‍ ഘോഷയാത്ര പുളിമ്പറമ്പ് പാലമുത്തപ്പന്‍ ക്ഷേത്രപരിസരത്തുനി ന്നാരംഭിച്ച് വണ്ണാരത്തുവയല് വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും.
ആറു മണിമുതല്‍ വൈഗാ ഷാജിയുടെ കലാസന്ധ്യ, തുടര്‍ന്ന് തദ്ദേശവാസികളുടെ കലാപരിപാടികള്‍.
29-ന് വൈകുന്നേരം അഞ്ചിന് മാടായിക്കാവില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിപ്പ്, ആറിന് കളിയാട്ടാരംഭം, തോറ്റങ്ങള്‍, രാത്രി 8.30-ന് ഗുളികന് വെള്ളാട്ടം, 11 മുതല്‍ തായ്പരദേവത തോറ്റം, തിരുവായുധം എഴുന്നള്ളത്ത്, മൂന്നിന് അന്തിത്തോറ്റം.
30-ന് രാവിലെ മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്, ഉച്ചക്ക് 1.30 മുതല്‍ തായ്പരദേവത തോറ്റം, ആറു മുതല്‍ വെള്ളാട്ടങ്ങള്‍, 12.30 മുതല്‍ തായ്പരദേവത തോറ്റം, ഒന്നിന് രാവിലെ 3.30 മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്, വൈകീട്ട് 4.30-ന് തോറ്റങ്ങള്‍, 6.30-ന് ഇളംകോലം പുറപ്പാട്, എട്ടു മുതല്‍ അന്നദാനം, 10.30 മുതല്‍ തോറ്റങ്ങള്‍.
എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനവും നടക്കും.
കല്ലിങ്കീല്‍ പത്മനാഭന് ചെയര്‍മാനായ കമ്മറ്റിയാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.