പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയ തിരുനാള്‍ ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ

 

പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 ബുധനാഴ്ച മുതല്‍ മേയ് 2 ശനിയാഴ്ച്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

22 ന് വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ.തോംസണ്‍ കൊറ്റിയത്ത് കൊടിയേറ്റും. തുടര്‍ന്ന്, ജപമാല. ഫാ.സന്തോഷ് വില്യം ദിവ്യബലി അര്‍പ്പിക്കും.

എപ്രില്‍ 22 മുതല്‍ 29 വരെ എല്ലാ ദിവസവും 5.30 ന് ജപമാലയും ദിവ്യബലി അര്‍പ്പണവും ഉണ്ടായിരിക്കും.

ഫാ: ജെയ്സണ്‍ കൊല്ലറയത്ത്, ഫാ.ആഷിന്‍ കളത്തില്‍ ഫാ.ബെന്നി മണപ്പാട്ട്, ഫാ.ഡെന്‍സില്‍ ക്ലീറ്റസ്, ഫാ.സുമേഷ് ജെറാള്‍ഡ് ഫാ.മര്‍ട്ടിന്‍ രായപ്പന്‍, കണ്ണൂര്‍ രൂപത മതബോധന വിഭാഗം ഡയരക്ടര്‍ ഫാ. ലിനോ പുത്തന്‍വീട്ടില്‍
എന്നിവര്‍ കാര്‍മിത്വം വഹിക്കും.

ദിവ്യബലിക്ക് ശേഷം പരിശുദ്ധ വ്യാകുലാംബയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തി നിര്‍ഭരവും വര്‍ണ ശബളവുമായ പ്രദക്ഷിണം നടക്കും.

മേയ് ഒന്നിന് തിരുന്നാള്‍ ദിനത്തില്‍ രാവിലെ രാവിലെ 9.00 മണിക്ക് ജപമാലയും തുടര്‍ന്ന് 9.30 ന കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പിതാവിന സ്വീകരണം. തുടര്‍ന്ന്, സഹായമെത്രാന്‍ കാര്‍മ്മികനാകുന്ന ആഘോഷമായ തിരുന്നാള്‍ ദിവ്യബലിക്ക് ഇടവക അജപാലന സമിതി നേതൃത്വം വഹിക്കും.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഭക്ഷണം. വൈകുന്നേരം 6 മണിക്ക് കോഴിക്കോട് റിമ്മിക്ക് സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഗാനമേള അരങ്ങേറും.

മേയ് 2-ാം തീയ്യതി വൈകുന്നേരം 5.30 ന നടക്കുന്ന ജപമാലയ്ക്കും തുടര്‍ന്ന് പരേതാത്മാക്കള്‍ക്ക് വേണ്ടി നടക്കുന്ന ദിവ്യബലിക്കും ഇടവക സഹ വികാരി ഫാ. മനു ജോസഫ് മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ.തോംസണ്‍ കൊറ്റിയാത്ത്, ഫാ.മനു ജോസഫ്, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍, ട്രഷറര്‍ വിജയകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ആന്റണി, പബ്ലിസിറ്റി ജോ.കണ്‍വീനര്‍ കെ.ജി.വര്‍ഗീസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.