ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി.
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80)നിര്യാതയായി.

ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു.
രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബി.എന്‍.പി നേതാക്കള്‍ അറിയിച്ചു.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്.
പരേതനായ ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്.
നവംബര്‍ 23 മുതല്‍ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഖാലിദ സിയ.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഡിസംബര്‍ 11 ന് മുന്‍ പ്രധാനമന്ത്രിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് രണ്ട് ദിവസം മുമ്പ്, ഖാലിദയുടെ സ്വകാര്യ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
