ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ബെഫി ഒപ്പ് ശേഖരണം നടത്തി

പഴയങ്ങാടി: ജനങ്ങളുടെ നിക്ഷേപവും നികുതിയും പണവും കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ

നയത്തിനെതിരെ ‘ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ‘ എന്ന ക്യാമ്പയിന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

ജീവനക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഒപ്പ് പ്രധാനമന്ത്രിക്കും ലോകസഭ സ്പീക്കര്‍ക്കും അയച്ചു നല്‍കും.

ബെഫി മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.വി.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.

ബെഫി ജില്ലാ സെക്രട്ടറി ടി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. ബെഫി മാടായി ഏരിയാ സെക്രട്ടറി പ്രസാദ്, ബെഫി മാടായി ഏരിയാ പ്രസിഡന്റ് അരവിന്ദാക്ഷന്‍, പി.ഗീത, ശോഭ, കെ.പി.സജിത്ത്, സുരേഷ്, എ.സുജിത്ത്, എം.വി.ലിജു എന്നിവര്‍ നേതൃത്വം നല്‍കി.