എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-
പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പി.വി.ഗോപിനാഥ്, പി.ഹരീന്ദ്രന്‍, പി.പുരുഷോത്തമന്‍, എന്‍.സുകന്യ എന്നിവരാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.
മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, അഡ്വ.എം.രാജന്‍, കെ.ഇ.കുഞ്ഞബ്ദുള്ള, കെ.ശശിധരന്‍, കെ.സി.ഹരികൃഷ്ണന്‍, മനുതോമസ്, എം.കെ.മുരളി, കെ.ബാബുരാജ്, പി.ശശിധരന്‍, കെ.മോഹനന്‍, ടി.ഷബ്‌ന എന്നിവരാണ് പുതുതായി ജില്ലാ കമ്മറ്റിയിലെത്തിയിരിക്കുന്നത്.
വി.നാരായണന്‍, പി.സന്തോഷ്, സി.സത്യപാലന്‍, എം.ഷാജര്‍, എം.കരുണാകരന്‍, കെ.വി സുമേഷ് എം.എല്‍.എ, കെ. സന്തോഷ്, പി.പി ദിവ്യ, കെ.കെ.പവിത്രന്‍ മാസ്റ്റര്‍, കെ.ലീല, കെ.ധനഞ്ജയന്‍,
എം.വി സരള, എന്‍ വി ചന്ദ്രബാബു, കെ.ശ്രീധരന്‍, ബിനോയ് കുര്യന്‍, വി.ജി.പത്മനാഭന്‍, കെ.മനോഹരന്‍, എം.വിജിന്‍ എം.എല്‍.എ, വി.കെ.സനോജ്, പി.കെ.ശ്യാമള ടീച്ചര്‍, പി.കെ.ശബരീഷ് കുമാര്‍, പി ശശി, സി വി ശശീന്ദ്രന്‍ എന്നിവരാണ് ജില്ലാ കമ്മറ്റി അംഗങ്ങള്‍.