മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള 2020 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി.

വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്താരാഷ്ട്ര വനംദിനത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തുവെച്ച് അവാര്‍ഡ് സമ്മാനിച്ചത്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ രതീശന്‍ കാസര്‍ഗോഡ് ഫ്‌ളൈയിംങ്ങ് സ്‌ക്വാഡിലാണ് സേവനമനുഷ്ഠിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു.

എം.കെ.വന്ദനകുമാരിയാണ് രതീശന്റെ ഭാര്യ. മക്കള്‍: ശ്രീരാജ്, ശ്രീലക്ഷ്മി.