കര്‍ഷകരേ കരുതിയിരിക്കണം വേനല്‍മഴയെ (ജാഗ്രതവേണം വിളകളോട്)
തളിപ്പറമ്പ്: തുടര്‍ന്നുകൊണ്ടിരിക്കുന്ന വേനല്‍മഴകാരണം കാര്‍ഷിക പരിചരണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം നിര്‍ദ്ദേശിച്ചു.

വേനല്‍ മഴ തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രധാന നാണ്യവിളകളായ തെങ്ങ്, കമുക്, കുരുമുളക് എന്നിവയ്ക്ക് കുമിള്‍ രോഗങ്ങളായ കൂമ്പ്ചീയല്‍, മഹാളി, ദ്രുതവാട്ടം എന്നിവയുണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്.
ആയതിനാല്‍ കൂമ്പ് ചീയല്‍ വരാതിരിക്കുന്നതിനായി നാമ്പോലകവിളുകളില്‍ ്രൈടക്കോഡര്‍മ കേക്ക് പ്രയോഗിക്കണമെന്ന് ഡയരക്ടര്‍ ഡോ.പി.ജയരാജ് നിര്‍ദ്ദേശിക്കുന്നു.
തെങ്ങിന്റെ പ്രധാന കീടമായ കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കുന്നതിനായി വളക്കുഴികളില്‍ 250 ഗ്രാം മെറ്റാറൈസിയം മിത്രകുമിള്‍ 750 മില്ലി വെള്ളത്തില്‍ കലക്കി വളക്കുഴികളിലും കുഴികളിലെ വശങ്ങളിലും 30 ദിവസത്തെ ഇടവേളകളില്‍ നല്‍കുക.
തെങ്ങിന്റെ മണ്ട ഭാഗം കാലവര്‍ഷത്തിനു മുമ്പ് തന്നെ വൃത്തിയാക്കി വായു സഞ്ചാരം ഉറപ്പു വരുത്തുക വഴി രോഗകീട നിയന്ത്രണം ഫലപ്രദമാക്കാം
കമുകിന്റെ മഹാളിക്കെതിരായി ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കുക ദ്രുതവാട്ടം നിയന്ത്രണ വിധേയമാക്കാന്‍ ചുവട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ നീക്കം
ചെയ്ത് ചുവട്ടില്‍ നിന്നും രണ്ടരയടി ദൂരത്തില്‍ 500 ഗ്രാം ഡോളമൈറ്റ് നല്‍കി ഒരാഴ്ച കഴിഞ്ഞ് ്രൈടക്കോഡര്‍മ സംപുഷ്ടീകരിച്ച കമ്പോസ്റ്റ് വളം നല്‍കുക വേനല്‍ മഴയില്‍ കുരുമുളക് തിരി ഉണ്ടായെങ്കില്‍
പരാഗണം ഉറപ്പ് വരുത്തുന്നതിനായി കാലത്ത് വളരെ ചെറിയ രീതിയില്‍ സ്‌പ്രേയര്‍ ഉപയോഗിച്ച് വെള്ളം തളിച്ച് തിരികളില്‍ പരാഗണം ഉറപ്പ് വരുത്തുക.
കൃഷിയിടങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന ജൈവാവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുക.
പച്ചക്കറി വിളകളില്‍ മഞ്ഞളിപ്പ് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ രണ്ടാഴ്ച ഇടവിട്ട് നല്‍കുക.
കായ്ഫലമുള്ളവയിലും പുഷ്പിക്കുന്നതുമായുള്ള പച്ചക്കറിയിനങ്ങളില്‍ പോഷക കമ്മി രോഗം വരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ചെടിക്ക് ചുവട്ടില്‍ 20 ഗ്രാം അയര്‍ ഉപപ്രധാന സൂക്ഷ മൂലക മിശ്രിതം നല്‍കുക ഇലകളില്‍
പത്രപോഷണമായി KAU മൈക്രോസോള്‍ 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ നല്‍കി ചെടികളുടെ ആരോഗ്യം ഉറപ്പു വരുത്തുക.
