കൃഷ്ണമൂര്‍ത്തിയും സാവിത്രിയും അകത്തായി- മാവോയിസ്റ്റ് കബനിദളത്തിന്റെ കഥകഴിഞ്ഞു-

മാനന്തവാടി: മാവോയിസ്റ്റ് ഗറില്ലാ സായുധ സംഘമായ കബനിദളത്തിന്റെ കഥ കഴിഞ്ഞു.

മാവോയിസ്റ്റ് വേട്ടയില്‍ കേരളാ പോലീസിന് ഇത് നിര്‍ണായക വിജയം.

കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്ന ഭവാനി, കബനി ദളങ്ങളില്‍പെട്ട മാവോയിസ്റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് അറസ്റ്റിലായ ബി.ജി.കൃഷ്ണമൂര്‍ത്തിയും സാവിത്രിയും.

കബനിദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി. കഴിഞ്ഞ ദിവസം ചാല്‍ ബീച്ചിന് സമീപം പിടിയിലായ ഗൗതമിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്.

ഉഷ, രജിത എന്നീ പേരുകളിലും അറിയപ്പെടുന്ന സാവിത്രിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡയുടെ ഭാര്യയാണ് സാവിത്രി.

കര്‍ണാടക കലസ ഹുബ്ലി മാവിനക്കരെ ജെറിമെനെ സ്വദേശിനിയാണ് 31 വയസുകാരിയായ സാവിത്രി.

മാവോയിസ്റ്റുകളുടെ കേരളത്തിലെ സായുധബുദ്ധികേന്ദ്രമായ ഇരുവരെയും പിടികൂടിയതോടെ കേരളത്തിലെ മാവോയിസ്റ്റ്

ഭീഷണിയെ വലിയൊരളവ് തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ആന്റി ടെററിസ്റ്റ് വിഭാഗം.