പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സ്പാതാഹ യജ്ഞത്തിന് തുടക്കമായി.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര നടതുറന്ന ഉടന്‍ ശ്രീമദ് ഭാഗവതം പൂജിച്ച് വാങ്ങി ആചാര്യന്‍ ബഹ്മശ്രീ സതീശന്‍ തില്ലങ്കേരിയെ
പൂര്‍ണ്ണകുംഭത്തേടെയും താലപ്പൊലി വാദ്യമേളങ്ങളോടെയും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം യജ്ഞവേദിയില്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ഞാര്‍ക്കാട്ടില്ലത്ത് വിനായകന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ ആചാര്യവരണം നടത്തി യജ്ഞവേദി ആചാര്യന് സമര്‍പ്പിച്ചു.
ആചാര്യന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരി ഭാഗവതം വായിച്ച് അര്‍ത്ഥം പറയുന്നതിനോടൊപ്പം ഭാഗവത മാഹാത്മ്യവും വരും
ദിവസങ്ങളില്‍ പാരായണം ചെയ്യുന്നതിനെക്കുറിച്ചും വഴിപാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഭക്തരോട് സംവദിച്ചു.
ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇ.പി. ശാരദ, കെ.വി.അജയ് കുമാര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.