ഭാര്‍ഗ്ഗവീനിലയം വീണ്ടും വരുന്നു–സംവിധായന്‍ ആഷിഖ് അബു-
കൊച്ചി: ഭാര്‍ഗവീനിലയം വീണ്ടും വരുന്നു. ആഷിഖ് അബുവാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്യുന്നത്.
1964 ല്‍ പുറത്തിറങ്ങിയ ബഷീര്‍ തിരക്കതും സംഭാഷണവും രചിച്ച ഭാര്‍ഗവീനിലയം സംവിധാനം ചെയ്തത് എ.വിന്‍സെന്റ് ആയിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു.
ചിത്രം ഡിസംബറില്‍ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റര്‍ പങ്കുവച്ചത്.
പൃഥ്വിരാജ്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ബഷീര്‍ ആയാണ് ടൊവിനോ എത്തുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ.വിന്‍സന്റിന്റെ സംവിധാനത്തില്‍
മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ്.
തലശേരി ജില്ലാ കോടതിക്ക് സമീപമുള്ള ഒരു വീടാണ് അന്ന് ഭാര്‍ഗവീനിലയമാക്കി മാറ്റിയത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
