പാരമ്പര്യത്തിന് കരുത്തേകാന്‍ ദേവഭൂമിയില്‍ ഉണ്ണിനമ്പൂതിരിമാര്‍ ഒത്തുകൂടി

 

പരിയാരം: വേദ പാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണികളാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതോളം കുട്ടികള്‍ കൈതപ്രം മംഗംലം തറവാട്ടിലെ നാലുകെട്ടില്‍ ഒത്തുചേര്‍ന്നു.

ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ട് ദിവസത്തെ യജുര്‍വ്വേദീയ പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിലാണ് വേദപഠനത്തിന്റെ നാന്ദി കുറിക്കാനും വൈദിക സംസ്‌കാരത്തിന്റെ മുറിയാത്ത കണ്ണികളായി മാറാനും അവര്‍ ഒത്തുകൂടിയത്.

പരമ്പരാഗത രീതിയില്‍ സ്വരത്തോട് കൂടി അര്‍ത്ഥസഹിതം പുണ്യാഹമന്ത്രവും നിത്യകര്‍മ്മങ്ങള്‍, ലഘുപൂജകള്‍, ജീവിതചര്യകള്‍ മുതലായവ ഗുരുകുല സമ്പ്രദായത്തില്‍ ചിട്ടയോടും നിഷ്ഠയോടും ഇവിടെ അഭ്യസിപ്പിക്കുന്നു.

ശിബിരത്തിന്റെ ഉദ്ഘാടനം ദേവഭൂമിയായ കൈതപ്രത്തിലെ ആദ്യ അഗ്‌നിഹോത്രി ദമ്പതികളായ ഡോ.വിഷ്ണു അടിതിരിയും ഡോ.ഉഷ പത്തനാടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സംസ്‌കൃത-വേദ-വെദിക-പണ്ഡിതന്മാരായ വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി, ഡോ.ഇ.എന്‍.ഈശ്വരന്‍ നമ്പൂതിരി, പേര്‍ക്കുണ്ടി ഹരി വാദ്ധ്യാന്‍, കീഴാനെല്ലൂര്‍ ഭവന്‍ നമ്പൂതിരി,

ആമല്ലൂര്‍ സംഗമേശന്‍ നമ്പൂതിരി, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ശിബിരത്തില്‍ പങ്കെടുക്കും.ഉണ്ണിനമ്പൂതിരിമാര്‍ ഒത്തുകൂടി