അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.

നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്‌,   ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് ബ്ലോക്ക് പ്രസിഡന്റിന് കത്തുകള്‍ നല്‍കിയത്.

ഇന്നലെ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബേബിയെ പ്രസിഡന്റാക്കിയാല്‍ രാജിവെക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

പദവികള്‍ രാജിവെച്ചുവെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് ബിജു ഓരത്തേല്‍ പറഞ്ഞു.