തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലെ ബൈക്ക് വേലിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍

തളിപ്പറമ്പ്: ഇരുചക്രവാഹനവേലി കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പുകാര്‍.

നഗരസഭാ ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ വാഹനവേലി.

ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഇവിടെ ബസിറങ്ങുന്നവരും കയറുന്നവരും ഈ വേലിയില്‍ കുരുങ്ങി ഒരുപോലെ ബുദ്ധിമുട്ടുകയാണ്.

രാവിലെ ഇവിടെ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പലതും തിരിച്ചെടുത്തുകൊണ്ടുപോകുന്നത് രാത്രിയിലാണ്.

ദേശീയപാതയില്‍ ബസിറങ്ങുന്ന വയോധികരും സ്ത്രീകളും കുട്ടികളും ഈ ബൈക്ക് വേലി കടന്ന് ബസ്റ്റാന്റിലേക്ക് പോകാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

നേരത്തെ ഈ പരാതികള്‍ ഉയര്‍ന്നപ്പോള്‍ പോലീസ് ഇടപെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഒരുവിധത്തിലുള്ള ഇടപെടലുകളും നടക്കുന്നില്ല.

ഇവിടെ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കി കടകള്‍ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്നവര്‍ക്കും ഈ വാഹനപാര്‍ക്കിംഗ് കാരണം ഉപഭോക്താക്കളില്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പോലീസ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.