നഗരമധ്യത്തിലെ മാളില്‍ നിന്ന് പട്ടാപ്പകല്‍ ബൈക്ക് കവര്‍ന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പട്ടാപ്പകല്‍ ബൈക്ക് കവര്‍ച്ച.

മെയിന്‍ റോഢില്‍ പ്രവര്‍ത്തിക്കുന്ന എമിരിറ്റ്‌സ് മാളിലാണ് ഇന്നലെ ഉച്ചക്ക് 2.45 ന് ബൈക്ക് കവര്‍ച്ച നടന്നത്.

ബസ്റ്റാന്റിന് സമീപത്തെ ബട്ടണ്‍ ഹൗസ് ഷോപ്പ് ഉടമ സി.അഷറഫിന്റെ കെ.എല്‍.59 കെ-974 ഹീറോ ഹോണ്ട പാഷന്‍പ്രോ ബൈക്കാണ് മോഷണം പോയത്.

ഉച്ചക്ക് 2 മണിക്കാണ് അഷറഫ് ഭക്ഷണം കഴിച്ചുവന്ന ശേഷം ഇവിടെ വണ്ടി പാര്‍ക്ക് ചെയ്തത്.

രാത്രി ഏഴോടെ വീട്ടിലേക്ക് പോകാന്‍ വണ്ടിയെടുക്കാനെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.

തൊട്ടടുത്ത കടയുടെ സി.സി.ടി.വി കാമറയില്‍ ഒരു യുവാവ് 2.45 ന് ബൈക്ക് എടുത്തുകൊണ്ടുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.