അദ്ധ്യാപനം സമാനതകളില്ലാത്ത ശുശ്രൂഷ-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
തളിപ്പറമ്പ്: അധ്യാപനം സമാനതകളില്ലാത്ത ഒരു ശുശ്രുഷയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി.

തലശേരി അതിരൂപത കോര്‍പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സിയുടെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് വിതരണവും റിട്ടയര്‍മെന്റ് സമ്മേളനവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
അധ്യാപനമെന്നാല്‍ അധ്യാപകന്റെയും കുട്ടികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലാണെന്നും, പുതിയ കാലഘട്ടത്തില്‍ ഇതിന്റെ തീവ്രത കുറഞ്ഞു വരുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
ഫാ: മാത്യു ശാസ്താംപടവില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.
പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധന്‍ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപുറത്തിന് മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പിളളി അവാര്‍ഡ് സമ്മാനിച്ചു.
ബെന്നി പുത്തനാടിയില്‍, മാത്യു ജോസഫ്, ജയ മാത്യു, കെ.ബിജു ജോസഫ്, ബെന്നി ഫിലിപ്പ്, അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
തലശേരി അതിരൂപതയിലെ വിവിധ കോര്‍പറേറ്റ് വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.
