മയക്കുമരുന്നുകേസില്‍ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവ്.
വടകര: .മയക്കുമരുന്ന് കേസില പ്രതികള്‍ക്ക് 12 വര്‍ഷം തടവ്.
ഉളിയില്‍ സ്വദേശി എസ്.എം.ജസീര്‍(42), നരയന്‍പാറ സ്വദേശി പി.കെ.സമീര്‍ (39)എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
2022 ലാണ് ഇവരെ 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തവെ അന്നത്തെ റൂറല്‍ പോലീസ് മേധാവി ആര്‍.മഹേഷിന്റെ മേല്‍നോട്ടത്തില്‍
ഇരിട്ടി കൂട്ടുപുഴയില്‍ വച്ച് നര്‍ക്കോട്ടിക് സ്‌ക്വാഡ് ഡിവൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.
ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയിയാണ് അന്വേഷണം നടത്തിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ആദ്യത്തെ കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസ് ആയിരുന്നു ഇത്, തുടക്കം മുതല്‍ തന്നെ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് യാതൊരുവിധ പഴുതുകളുമില്ലാതെ മികച്ചരീതിയില്‍ കേസ് അന്വേഷണം നടത്തിയ കേസിലെ പ്രാധാന സാക്ഷികള്‍ കൂറുമാറിയ കേസില്‍ പ്രതികള്‍ക്ക് കൂടിയ ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിച്ചു എന്നുള്ളതിത് കണ്ണൂര്‍ റൂറല്‍ പോലീസിനും ഇരിട്ടി പോലീസിനും അഭിമാനമായി.
അന്വേഷണ സംഘത്തെയും മാസങ്ങളോളം നിരീക്ഷണം നടത്തി കൃത്യമായ ആസൂത്രണത്തോടെ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ച ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെയും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത പ്രത്യേകം അഭിനന്ദിച്ചു.
നിലവില്‍ ശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ജില്ലയില്‍ നടന്നുവരികയാണ്. ഫെബ്രുവരി മാസം കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തിയ മയക്കു മരുന്ന് വേട്ടയില്‍ നാലു പേര്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. കേരള സര്‍ക്കാര്‍ നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കിവരുന്നത്.