ബി.ജെ.പി.ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഓട്ടോമാറ്റിക് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തി.

നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരുക, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കാഞ്ഞിരങ്ങാട് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ഇന്ന് രാവിലെ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.

ടി.ടി.സോമന്‍, പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിവാകരന്‍ മുണ്ടേരി, എം. സന്തോഷ്, എം. വി .ഉണ്ണിക്കൃഷ്ണന്‍,ടി. ഗിരിഷ്, മാത്യൂ പഴയേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.