രാഷ്ട്രപതിക്ക് അഭിവാദ്യം-ബി.ജെ.പി ആഹ്ലാദപ്രകടനം നടത്തി.
തളിപ്പറമ്പ്: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നഗരത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, ജില്ല കമ്മിറ്റി അംഗം എ.പി.നാരായണന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി,
ജനറല്‍ സെക്രട്ടറി എ.അശോകന്‍, നേതാക്കളായ വി.വി.ശ്രീനാഥ്, പി.വി.സുരേഷ്, പി.വിജയന്‍, ദിവാകരന്‍ മുണ്ടേരി, വി.പി മുരളിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
