കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നട ക്കും.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നടക്കും.

25 ന് വൈകുന്നേരം 4.30 ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

സി.പി.ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി പ്രഭാഷണം നടത്തും.

സി.പി.ഷൈജന്‍, കെ.ടി.ജോസ്, കെ.വി.ബാബു, പി.വി.ബാബു രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

പി.വി.ബാബു സ്വാഗതവും എം.രഘുനാഥ് നന്ദിയും പറയും.

26 ന് ഞായറാഴ്ച്ച രാവിലെ 11 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.ഇ.ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും.

പി.കെ.കൃഷ്ണന്‍ റിപ്പോര്‍ട്ട് ണവതരിപ്പിക്കും.

താവം ബാലകൃഷ്ണന്‍, എ.പ്രദീപന്‍, സി.വിജയന്‍, വി.വി.കണ്ണന്‍, കെ.എം.സ്വപ്‌ന, കോമത്ത് മുരളീധരന്‍, കെ.വി.സാഗര്‍, പി.എ.ഇസ്മായില്‍ എന്നിവര്‍ പ്രസംഗിക്കും.

ടി.വി.നാരായണന്‍ സ്വാഗതവും സി.ലക്ഷ്മണന്‍ നന്ദിയും പറയും.