ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിച്ചു-പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പരിയാരം: കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു.

ഡോക്ടര്‍മാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാക്കുക. ശമ്പള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക അര്‍ഹമായ എല്ലാ

സേവന വേതന വ്യവസ്ഥകളും ഉറപ്പുവരുത്തുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കരിദിനം ആചരിച്ചത്.

ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കു ഹാജരായത്.
ഉച്ചക്ക് ഒരു മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടന്നു.

സംഘടനയുടെ പ്രസിഡന്റ് ഡോ.കെ.രമേശന്‍, സിക്രട്ടറി ഡോ.അനൂപ് ജെ. മറ്റം, ഡോ.ബിഫി ജോയ്, ഡോ. ശബ്‌നം നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.വി.സുനില്‍, ഡോ.പി.അനില്‍കുമാര്‍, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. ഷാമിന്‍ ജേക്കബ്, ഡോ.ബീനാ ജോര്‍ജ്, ഡോ.സിമി കുര്യന്‍
എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.