ബ്ലാക്ക്മാന്‍ നടുവിലും. കുട്ടിയാന്‍മല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
നടുവില്‍: ബ്ലാക്ക്മാന്‍ നടുവിലും.
നടുവില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ അംഗന്‍വാടി ചുമരിനും വീടുകളുടെ ചുമരിനും ബ്ലാക്ക് മാന്‍ എന്ന് എഴുതിയിട്ടതിന് പുറമെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിരവധി വീടുകളുടെ വാതിലില്‍ തട്ടുകയും ചെയ്തു.
നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വാടക വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് കല്ലെറിഞ്ഞ് പൊളിച്ച നിലയിലാണ്.
ഈ പ്രദേശത്ത് മദ്യപരുടെയും സമൂഹവിരുദ്ധരുടെയും ശല്യം രൂക്ഷമാനെന്ന് പരിസരവാസികള്‍ പറഞ്ഞു.
കുട്ടിയാന്‍മല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
