ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍മാരാണ് ബി.എല്‍ ഒ.മാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നതെന്നും, അതൊഴിവാക്കാന്‍ ബി.എല്‍.ഒ.മാര്‍ വിചാരിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു.

ബൂത്ത് ലെവല്‍ ഓഫീസേര്‍സ് ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പട്ടാളക്കാരന്‍ എങ്ങനെ രാജ്യത്തെ സ്‌നേഹിക്കുന്നുവോ അതുപോലെ ഒരു ജനാധിപത്യ രാജ്യം എങ്ങനെ നിലനില്‍ക്കണമെന്ന് തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ചുമതല ഏല്‍പ്പിക്കുന്ന ബി.എല്‍.ഒ.മാര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്.

അവര്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം. വോട്ടര്‍ പട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്ന നിയമം പാര്‍ലമെന്റില്‍ പാസ്സായി. ഒരു രാജ്യം, ഒരു പട്ടിക, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ നമ്മള്‍ എതിര്‍ക്കുകയാണെങ്കിലും കള്ളവോട്ട് തടയാന്‍ ആധാറുമായുള്ള ബന്ധിപ്പിക്കല്‍ ഒരു പരിധി വരെ സഹായകമാണെന്ന് നമുക്ക് സമ്മതിച്ചേ മതിയാകൂ.

പല സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമായിട്ടാണ് ബി.എല്‍.ഒ മാര്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത്.പലര്‍ക്കും വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയാണുള്ളത്. എതിര്‍ക്കാനാണ് ഭാവമെങ്കില്‍ ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല.

ആരു ഭരിച്ചാലും വഴി വിട്ടെന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാല്‍ ചെയ്യാത്തവിധം പലര്‍ക്കും വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.

എതിര്‍ക്കാനാണ് ഭാവമെങ്കില്‍ ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല. ഒരു ഉദ്യോഗസ്ഥന്‍ കര്‍ശനമായി ഒരു തീരുമാനമെടുത്താല്‍ ‘ കാസര്‍ക്കോട് ജില്ലാ കളക്ടര്‍ ഒരു ഉത്തരവിറക്കി. ആ ഉത്തരവ് പിന്‍വലിച്ച് മറ്റൊരു ഉത്തരവിറക്കി. ഇറക്കിയ ഉടനെ അവര്‍ ലീവെടുത്തു പോയി .നട്ടെല്ലുള്ള ഓഫീസര്‍മാര്‍ നമ്മുടെ അടുത്തുണ്ട്.

ആരു ഭരിച്ചാലും വഴി വിട്ടെന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാല്‍ ചെയ്യാത്തവരെ ഒന്നും ചെയ്യാന്‍ പറ്റില്ല. ധൈര്യമാണ് ഇതിനൊരു ഘടകമെന്നും എം.പി. പറഞ്ഞു.

നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മണിയറചന്ദ്രന്‍, കെ.വി.രാധാകൃഷ്ണന്‍, ജില്ലാ രക്ഷാധികാരി കെ.പി.ബാലകൃഷ്ണന്‍, എ.കെ.കൃഷ്ണന്‍, പി.വി.സഹീര്‍, എം.കെ.അശോക് കുമാര്‍,

വി.വി.മോഹനന്‍, പവിത്രന്‍ കുഞ്ഞിമംഗലം, കെ.രവീന്ദ്രന്‍, ഫാത്തിമ ബിന്ദു നോബര്‍ട്ട്, പി.അജിതകുമാരി എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജോ.സെക്രട്ടറി ജി.ആര്‍.ജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പി.ബാലചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, രമേശ് ടി.പിണറായി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൊളന്റിയര്‍മാര്‍ക്കും ഊര്‍ജം പകരാനുതകും വിധം ലഘുലേഖകള്‍ പ്രചരിപ്പിക്കണമെന്നും മറ്റ് ജനകീയ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്നും പ്രഥമ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികള്‍: പി.വി.സഹീര്‍ (പ്രസി.), എം.കെ.അശോക് കുമാര്‍ (സെക്ര.) രമേശ് ടി.പിണറായി (ഖജാ.)
കെ.വി.രാധാകൃഷന്‍, അജിത പലേരി (വൈസ്.പ്രസി.), എ.കെ.കുഞ്ഞികൃഷ്ണന്‍, ഫാത്തിമ ബിന്ദു നോബര്‍ട്ട് (ജോ. സെക്ര.)