പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

പറശിനിക്കടവ്:പറശിനിക്കടവ് -മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു.

അഴീക്കല്‍ ഫെറി സര്‍വീസ് ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിനാല്‍ പറശ്ശിനി -മാട്ടൂല്‍ സര്‍വീസ് നടത്തുന്ന ബോട്ട് ഫെറി സര്‍വീസിനു വേണ്ടി പകരം സര്‍വീസ് നടത്തിയപ്പോള്‍ നിര്‍ത്തിവച്ച പറശ്ശിനി-മാട്ടൂല്‍, പറശ്ശിനി-വളപട്ടണം സര്‍വീസ് ആണ് പുനരാരംഭിച്ചത്.

ഫെറി ബോട്ടിന്റെ പണികള്‍ പൂര്‍ത്തിയായതിനാല്‍ അഴീക്കല്‍ ഫെറി ബോട്ട് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇതോട് കൂടി പറശ്ശിനിക്കടവില്‍നിന്ന് മുമ്പ് നടത്തിയിരുന്ന എല്ലാ ബോട്ട് സര്‍വീസുകളും പൂര്‍വ്വസ്ഥിതിയിലായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാവിലെ 6.30 മുതല്‍ 9.30 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 7.30 വരെയും അരമണിക്കൂര്‍ ഇടവിട്ട് ഉല്ലാസബോട്ട് യാത്രയും ഉണ്ടായിരിക്കും.

ഇത് കൂടാതെ വൈകുന്നേരം 4 മുതല്‍ 7.30 വരെ മണിക്കൂര്‍ സര്‍വീസും ഉണ്ടായിരിക്കും. 75 പേരടങ്ങുന്ന സംഘത്തിന് 2000 രൂപയാണ് ചാര്‍ജ്.

ഇത് കൂടാതെ എല്ലാ ദിവസവും പറശിനിക്കടവില്‍ ഉല്ലാസ ബോട്ട്‌യാത്രയും 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാട്ടര്‍ ടാക്‌സിയും ഉണ്ടാവും.
വാട്ടര്‍ ടാക്‌സിക്ക് ഒരു മണിക്കൂറിന് 1500, അരമണിക്കൂറിന് 750, കാല്‍ മണിക്കൂറിന് 400, മിനിമം 40- എന്നിങ്ങനെയാണ് ചാര്‍ജ്.