ബോംബ് കണ്ടെത്തിയ സംഭവം-അന്വേഷണം ഊര്‍ജ്ജിതം.

മയ്യില്‍: സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ സ്‌ഫോടകവസ്തു കണ്ടെത്തി.

മയ്യില്‍ വില്ലേജ് ഓഫീസ് റോഡില്‍ ബമ്മണാച്ചേരിയില്‍ കൈതേരിപുരയില്‍ പ്രശാന്തിന്റെ വീടിന്റെ പിറകിലാണ് അജ്ഞാതര്‍ നാടന്‍ ബോംബിന് സമാനമായ സ്‌ഫോടകവസ്തു കൊണ്ടു വെച്ചത്.

വിഷുദിനത്തില്‍ വീട്ടുകാര്‍ സ്‌ഫോടകവസ്തു വീട്ടുപറമ്പില്‍ കണ്ടെത്തിയതോടെ വിവരം മയ്യില്‍പോലീസില്‍ അറിയിക്കുകയായിരുന്നു.

കത്തിച്ച് വെച്ച ബോംബ് കെട്ടത് കാരണമാണ് വലിയ ദുരന്തം ഒഴിവായത്.

മയ്യില്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

സ്‌ഫോടകവസ്തു കസ്റ്റഡിയിലെടുത്തു.

വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ ഐ.പി.എസും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രദേശത്തെ സി.സി ടി.വി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.