പെരളശേരിയില്‍ ബി.ജെ.പി ഓഫീസിന് കെട്ടിടം വാടകക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.
പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്.
വീടിന് മുന്‍വശത്തെ കൈവരിയില്‍ തട്ടി ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയായിരുന്നു.
പെരളശേരി അമ്പലം റോഡില്‍ നാളെ ബുധനാഴ്ച്ച ബി.ജെ.പി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബോംബേറുണ്ടായത്.
ചക്കരക്കല്‍ എസ്.എച്ച്.ഒ. എം.പി ഷാജിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡന്റ് വിപിന്‍ ഐവര്‍കുളം, രമേശന്‍ പൂവത്തുംതറ, എ.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തും.
