കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്‌ഫോടനം. വീട് പൂര്‍ണ്ണമായും തകര്‍ന്നു, ഒരാള്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും സൂചന.
കണ്ണപുരം: കണ്ണപുരത്ത് വാടക വീട്ടില്‍ വന്‍ സ്‌ഫോടനം.

കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം.
സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു.
അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്.
സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.
ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകക്ക് താമസിച്ചിരുന്നത്.
പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.
അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബോംബ് സ്‌ക്വാഡ് എത്തിയശേഷം മാത്രമേ കൂടുതല്‍ പരിശോധനകള്‍ നടക്കൂ.
