ബൊമ്മക്കൊലു ഉല്‍സവത്തിന് പൊരുഞ്ചെല്ലൂര്‍ ഒരുങ്ങി, ഇത്തവണ 3000 ബൊമ്മകള്‍.

തളിപ്പറമ്പ്: ബൊമ്മക്കൊലു ഉല്‍സവത്തിന് പെരുഞ്ചെല്ലൂര്‍ ഒരുങ്ങി.

തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രമുഖ വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ഉല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 2000 ബൊമ്മകളെ അണിനിരത്തി 170 പുരാണ കഥകള്‍ പറഞ്ഞ ഉല്‍സവത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 1000 ബൊമ്മകളെ കൂടി പുതുതായി ബൊമ്മക്കൊലുവില്‍ അണിനിരത്തിയിട്ടുണ്ട്.

കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ കഴിഞ്ഞ വര്‍ഷത്തെ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ആയിരക്കണക്കിനാളുകള്‍ ചിറവക്കിലെ നീകകണ്ഠഅയ്യര്‍ സ്മാരകത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഈ വര്‍ഷവും ഒക്ടോബര്‍ 9 മുതല്‍ 12 വരെ 4 ദിവസങ്ങളിലായിട്ടാണ് ബൊമ്മക്കൊലു വെക്കുന്നത്.

വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെയാണ് ബൊമ്മക്കൊലു ദര്‍ശിക്കാന്‍ അവസരം.

ബൊമ്മക്കൊലു ഉല്‍സവത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകുന്നേരം-5 ന് ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വര്‍ പ്രസാദ് നമ്പൂതിരി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

ദുന്ദു രാജീവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.