Skip to content
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്‌ക്കരണസമരം മാറ്റിവെച്ചതായി ആംസ്റ്റ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേ സ്‌ളിപ് തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെയും എം.വിജിന്‍ എംഎല്‍എയുടെയും ഉറപ്പിന്‍മേലാണ് സമരം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പേ സ്‌ളിപ്പ് ലഭിക്കാത്തപക്ഷം ആഗസ്റ്റ് 24 വ്യാ
ഴാഴ്ച്ച രാവിലെ 9-മുതല്‍ 11 വരെ ഒപി ബഹിഷ്‌ക്കരണസമരം നടത്താനും ആംസ്റ്റയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്.