മെഡിക്കല്‍ കോളേജില്‍ അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു-പ്രിന്‍സിപ്പാളുടെ ഉറപ്പില്‍ പിന്‍വലിച്ചു.
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടങ്ങിയെങ്കിലും 10 ദിവസത്തിനുള്ളില്‍ സമ്പളം ലഭിക്കുമെന്ന പ്രിന്‍സിപ്പാളിന്റെ ഉറപ്പിന്‍മേല്‍ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍മാറി.
ഇന്ന് രാവിലെ മുതലാണ് 128 അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരണം ആരംഭിച്ചത്.
കഴിഞ്ഞ 5 മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. നിരവധി സൂചനാ സമരങ്ങള്‍ നടത്തിയിട്ടും പ്രയോജനമില്ലാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല ക്ലാസ് ബഹിഷ്‌കരണ സമരം ആരംഭിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡന്റ് ഡോ.കെ.രമേശന്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരം ചേര്‍ന്ന ആംസ്റ്റ ജനറല്‍ബോഡി യോഗമാണ് അനിശ്ചിതകാല സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ സെക്രട്ടെറി തലത്തിലുള്ള ചില പ്രശ്‌നങ്ങളാണ് ശമ്പളം വൈകാന്‍ കാണമെന്നും രണ്ട് മാസത്തിന് ശേഷം മാത്രമേ ശമ്പളം ലഭിക്കാനിടയുള്ളൂവെന്നുമാണ് വിവരം.
