മദ്രസയിലേക്ക് പോയ കുട്ടിയെ കാണാതായി.

പരിയാരം: മദ്രസയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ലെന്ന മാതാവിന്റെ പരാതിയില്‍പോലീസ് കേസെടുത്തു.

പരിയാരം തിരുവെട്ടൂര്‍ അംഗനവാടി റോഡിലെ പാലക്കോടന്‍ വീട്ടില്‍ അസൈനാറുടെ മകന്‍ ഷഹബാസിനെയാണ്(16)കാണാതായത്.

ഇന്ന് രാവിലെ 5.40 ന് വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോയ ഷഹബാസ് തിരികെ വന്നില്ലെന്നാണ് പരാതി.

മാതാവ് കെ.പി.സാജിതയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.