ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം തീര്‍ത്ത-ബ്രഹ്‌മചാരിക്ക്-51 വയസ്-
മലയാളത്തില്‍ 32 സിനിമകള്‍ നിര്‍മ്മിക്കുകയും നൂറിലേറെ സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്ത നിര്‍മ്മാണ വിതരണ കമ്പനിയാണ് എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സ്.
എസ്.എസ്.തിരുപ്പതി ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള ഈ നിര്‍മ്മാണ കമ്പനി ആദ്യം നിര്‍മ്മിച്ച സിനിമ 1959 ലെ മിന്നല്‍ പടയാളിയാണ്.
ജി.വിശ്വനാഥ് സംവിധാനം ചെയ്ത ഈ സിനിമയില്‍ സത്യന്‍, കൊട്ടാരക്കര തുടങ്ങി അക്കാലത്തെ പ്രമുഖരാണ് അഭിനയിച്ചത്.
പക്ഷെ, സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടെ തിരുപ്പതി ചെട്ടിയാര്‍ താല്‍ക്കാലികമായി നിര്‍മ്മാണ രംഗത്തുനിന്ന് പിന്‍വാങ്ങി.
1972 ലാണ് ബ്രഹ്‌മചാരി എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ട് വീണ്ടും രംഗത്തുവന്നത്. ശശികുമാറായിരുന്നു സംവിധാനം.
മികച്ച പാട്ടുകളും വ്യത്യസ്തമായ കഥയുമുള്ള ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു.
തുടര്‍ന്ന് 5 സിനിമകള്‍ ശശികുമാറിന്റെ സംവിധാനത്തില്‍ എവര്‍ഷൈന്‍ തുടര്‍ച്ചയായി നിര്‍മ്മിച്ചു.
ഇന്റര്‍വ്യൂ, നൈറ്റ്ഡ്യൂട്ടി, സമ്മാനം, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, മുറ്റത്തെമുല്ല എന്നീ സിനിമകള്‍ പുറത്തിറങ്ങി. എല്ലാ സിനിമകളും സാമ്പത്തികമായി വലിയ വിജയം നേടിയോതടെ എവര്‍ഷൈന്‍ എന്ന ബാനര്‍ മലയാള സിനിമയുടെ എണ്ണപ്പെട്ട നിര്‍മ്മാണ കമ്പനിയായി ഉയര്‍ന്നു.
1977 ല്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ ഇന്നലെ ഇന്ന്, അകലെ ആകാശം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.
78 ല്‍ വീണ്ടും ശശികുമാറിന്റെ സംവിധാനത്തില്‍ നിനക്ക് ഞാനും എനിക്ക് നീയും.
19 ല്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം യക്ഷിപ്പാറു കെ.ജി.രാജശേഖന്റെ സംവിധാനത്തില്‍ നിര്‍മ്മിച്ചു.
80 ല്‍ മനുഷ്യമൃഗം(ബേബി), 81 ല്‍ സാഹസം(രാജശേഖരന്‍), 81 ല്‍ നിഴല്‍യുദ്ധം(ബേബി), 1981 ല്‍ ഇതിഹാസം(ജോഷി), 82 ല്‍ ആരംഭം(ജോഷി), കാളിയമര്‍ദ്ദനം(ജെ.വില്യംസ്), ശരം(ജോഷി), 83 ല്‍ സംരംഭം(ബേബി), കൊടുങ്കാറ്റ്(ജോഷി), അങ്കം(ജോഷി), 84 ല്‍ ഒന്നും മിണ്ടാത്ത ഭാര്യ(ബാലു കിരിയത്ത്),
84 ല്‍ അലകടലിനക്കരെ(ജോഷി), കൂടു തേടുന്ന പറവ(പി.കെ.ജോസഫ്), ഇടവേളക്ക് ശേഷം(ജോഷി), 85 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗ്, 86 ല്‍ സായംസന്ധ്യ(ജോഷി), 87 ല്‍ അട്ടക്കഥ(ജെ.വില്യംസ്),
ചെപ്പ്(പ്രിയദര്‍ശന്‍), 90 ല്‍ തൂവല്‍സ്പര്‍ശം(കമല്‍), 91ല്‍ സന്ദേശം(സത്യന്‍ അന്തിക്കാട്), 94 ല്‍ സൈന്യം(ജോഷി).
കഴിഞ്ഞ 29 വര്‍ഷമായി എവര്‍ഷൈന്‍ സിനിമകളൊന്നും നിര്‍മ്മിച്ചിട്ടില്ല.
ബ്രഹ്‌മചാരി-
1972 ഒക്ടോബര്‍ 13 ന് ഇന്നേക്ക് 51 കൊല്ലം മുമ്പാണ് ബ്രഹ്‌മചാരി റിലീസ് ചെയ്തത്. സീത ഫിലിംസ് വിതരണം ചെയ്ത ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം രചിച്ചത് എസ്.എല്‍.പുരം സദാനന്ദന്‍, ജെ.ജി.വിജയം ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിഗും നിര്‍വ്വഹിച്ചു. കെ.ബാലന്‍ കലയും പരസ്യവും. പ്രേംനസീര്‍, അടൂര്‍ഭാസി, ശാരദ, റാണിചന്ദ്ര, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, ടി.എസ്.മുത്തയ്യ, സുജാത, ടി.ആര്‍.ഓമന, ജോണ്‍ വര്‍ഗീസ്, മോഹന്‍ ശര്‍മ്മ, ബേബി, ജസ്റ്റിന്‍, ഊളന്‍രാമു, ട്രീസ, ഗിരിജ, യമുന അമ്പിളി, ഗീത എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്. വയലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തി, പശ്ചാത്തല സംഗീതം-ആര്‍.കെ.ശേഖര്‍.