റബ്ബര്‍ പുകപ്പുര തകര്‍ത്ത് 30 ഷീറ്റുകള്‍ മോഷ്ടിച്ചു

.പരിയാരം: റബ്ബര്‍ പുകപ്പുര പൊളിച്ച് 30 റബ്ബര്‍ ഷീറ്റുകള്‍ കവര്‍ച്ച ചെയ്തതായി പരാതി.

കൈതപ്രത്തെ കാമ്പ്രത്ത് ശശിധരന്റെ റബ്ബര്‍ പുകപ്പുരയാണ് തകര്‍ത്തത്.

ശശിധരന്‍ പയ്യന്നൂരിലാണ് താമസം. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് റബ്ബര്‍ തോട്ടത്തിലെത്തുന്നത്.

ഇന്നലെ ഷീറ്റെടുക്കാനെത്തിയപ്പോഴാണ് പുകപ്പുര തകര്‍ത്തതായി കണ്ടത്.

3500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയ ഈ പ്രദേശത്തെ മോഷ്ടാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.