കൈക്കൂലിരാജാവ് ബിജുവിനെതിരെ കൂടുതല്‍ പരാതികള്‍-പഴയ ഫേസ്ബുക്ക് പോസ്റ്റുകളും വൈറല്‍.
കണ്ണൂര്‍: ജോലി ചെയ്ത ഓഫീസുകളിലെല്ലാം കനത്ത തോതില്‍ കൈക്കൂലി വാങ്ങി കുപ്രസിദ്ധനായ സി.ബിജു പയ്യന്നൂരില്‍ നിന്നും ഇത്തരമൊരു പണി തനിക്ക് കിട്ടുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല.

നഗരസഭാ ചെയര്പേഴ്സന് ഇയാളുടെ സ്വഭാവം മനസിലാക്കി മുന്നറിയിപ്പ് നല്‍കിയിട്ടും അതുപോലും വകവെക്കാതെ കൈക്കൂലിക്ക് മാത്രമായി ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥന്റെ കോവിഡ് കാലത്തെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പടരുന്നു.
ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇയാള്‍ ഇട്ട പോസ്റ്റുകള്‍ ജനം എടുത്ത് അലക്കുകയാണ്.
തലശേരി നഗരസഭയില്‍ ജോലി ചെയ്യുന്ന സമയത്ത് കാണിച്ച ക്രമക്കേടുകള്‍ക്ക് ബിജുവിന്റെ പേരില്‍ കര്‍ശനമായ വകുപ്പുതല ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി കരാറുകാര്‍ ഉള്‍പ്പെടെ ഇയാളുടെ കൈക്കൂലിക്ക് വഴങ്ങേണ്ടിവന്ന നിരവധിപേര്‍ വിജിലന്‍സില്‍ പരാതിയുമായി എത്തുന്നുണ്ട്.
